< Back
Kerala

Kerala
കോഴിക്കോട് മാവൂർ റോഡിൽ തീപിടിത്തം
|9 Nov 2022 11:03 AM IST
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
കോഴിക്കോട്: മാവൂർ റോഡിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം തുടങ്ങി. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് ആണ് തീയണക്കാൻ എത്തിയിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് ശേഷമായിരുന്നു തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൻറെ കാരണം വ്യക്തമല്ല.
ഒരു മൊബൈൽഷോപ്പ് പൂർണമായും കത്തിനശിച്ചെന്ന് സ്റ്റേഷൻ ഓഫിസർ സതീഷ് ഉദ്യോഗസ്ഥർ സ്ഥിതികരിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.