< Back
Kerala

Kerala
തിരുവനന്തപുരത്ത് അക്രമിസംഘം യുവാവിന്‍റെ കാല്‍ വെട്ടിമാറ്റി
|28 Dec 2022 11:07 AM IST
ഒരേ ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവര്‍പ്പെട്ടവര്‍ തന്നെയാണ് വെട്ടിയത്. കുടിപ്പടകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു
തിരുവനന്തപുരം: ആറ്റുകാൽ പാടശേരിയിൽ അക്രമിസംഘം യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. പാടശേരി സ്വദേശി ശരതിനാണ് ഗുരുതരമായി വെട്ടേറ്റത്. ആക്രമണത്തില്‍ ശരത്തിന്‍റ ഒരു കാൽ അറ്റുപോയി. ബിജു, ശിവൻ എന്നിവർ ചേർന്നാണ് വെട്ടിയത്. മൂന്നുപേരും ഒരേ ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരായിരുന്നു. കുടിപ്പടകയാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആറ്റുകാല്‍ ഭാഗത്ത് ഒരു വാഹനം അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം നിലനിന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ആക്രമണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.