< Back
Kerala

Kerala
മാർബിൾ ഇറക്കുന്നതിനിടെ അപകടം; തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
|26 Feb 2026 3:06 PM IST
ദേശീയപാതയിൽ ആക്കുളത്താണ് അപകടം
തിരുവനന്തപുരം: കണ്ടെയ്നർ ലോറിയിൽ നിന്ന് മാർബിൾ ഇറക്കുന്നതിനിടെ തിരുവനന്തപുരത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി അഭിലിത്ത് ബർമൻ (32) ആണ് മരിച്ചത്.
ദേശീയപാതയിൽ ആക്കുളത്താണ് അപകടം. ലോഡ് ഇറക്കുന്നതിനിടെ മാർബിൾ മറിഞ്ഞ് മൂന്ന് പേരുടെ ദേഹത്ത് വീഴുകയായിരുന്നു. അപകടത്തിൽപെട്ട രണ്ടു പേരെ രക്ഷിച്ചു