< Back
Kerala

Kerala
കുണ്ടറയിൽ മർദനമേറ്റ അതിഥി തൊഴിലാളി മരിച്ചു
|6 May 2022 11:51 AM IST
ഇന്നലെ രാത്രി 11 മണിയോടെയാണ് പർവിന് മർദനമേറ്റത്. ബാർ അടച്ചശേഷം മദ്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദിച്ചത്.
കൊല്ലം: കുണ്ടറയിൽ ബാറിൽ മർദനമേറ്റ അതിഥി തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശി പർവിൻ രാജുവാണ് മരിച്ചത്. ബാർ ജീവനക്കാരാണ് മർദിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രി 11 മണിയോടെയാണ് പർവിന് മർദനമേറ്റത്. ബാർ അടച്ചശേഷം മദ്യം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദിച്ചത്. ബാർ ജീവനക്കാർ പർവിനെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഇന്ന് രാവിലെ ഏഴരയോടെയാണ് പർവിൻ രാജു മരിച്ചത്.