Kerala
A helicopter will deliver a heart to a student undergoing treatment in Kochi
Kerala

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും

Web Desk
|
25 Nov 2023 12:30 AM IST

നാളെ രാവിലെ 8.30നാണ്16 കാരനായി ഹൃദയം എത്തിക്കുക

കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും. നാളെ രാവിലെ 8.30നാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 കാരനായി ഹൃദയം എത്തിക്കുക. ആശുപത്രി അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രിയാണ് ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കാൻ ക്രമീകരണമുണ്ടാക്കിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയമാണ് എത്തിക്കുന്നതെന്നും പി.രാജിവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Related Tags :
Similar Posts