< Back
Kerala
Kerala
അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം; സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യം പുറത്ത്
|31 March 2023 9:49 AM IST
അട്ടപ്പാടി ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടന്നു
അട്ടപ്പാടി: വെള്ളമാരി ഊരിന് സമീപം രാത്രി കാട്ടാന ഇറങ്ങി. എട്ട് ആനകള്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് ഇറങ്ങിയത്. സ്വകാര്യ റിസോർട്ടിനുള്ളിലൂടെ ആനകൾ നടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു.പിന്നീട് നാട്ടുകാര്‍ ബഹളം വെച്ചതോടെയാണ് ആന തിരികെ പോയത്.
ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം
അട്ടപ്പാടി ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടന്നു. പ്രദേശത്ത് എത്തിയ ഒറ്റയാൻ ജീപ്പ് കുത്തി മറിച്ചിട്ടു. ജീപ്പിലെ നാല് പേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിണ്ടക്കി സ്വദേശിയായ ചന്ദ്രൻ്റെ ജീപ്പ് ഓടിച്ചിരുന്നത് ചിണ്ടക്കി സ്വദേശിയായ ചാത്തനാണ്. ചിണ്ടക്കി ഊരിലിറങ്ങിയ ആനയെ ഓടിക്കുന്നതിനിടയിലാണ് വാഹനം ആനയുടെ മുന്നിൽ പെട്ടതെന്ന് വനം വകുപ്പ് അറിയിച്ചു.