< Back
Kerala

Kerala
അതിവേഗം നഗരത്തിലൂടെ പാഞ്ഞ് കാട്ടുപന്നിക്കൂട്ടം; സി.സി.ടി.വി ദ്യശ്യം പുറത്ത്
|18 Jan 2023 4:37 PM IST
വലിയ കാട്ടുപന്നികളും കുട്ടികളും അടക്കം 10 ഓളം വരുന്ന കാട്ട് പന്നികൂട്ടമാണ് മുളയങ്കാവ് ടൗണിൽ ഇറങ്ങിയത്
പട്ടാപ്പകൽ മുളയങ്കാവ് നഗരത്തിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. വലിയ കാട്ടുപന്നികളും കുട്ടികളും അടക്കം 10 ഓളം വരുന്ന കാട്ടു പന്നികൂട്ടമാണ് മുളയങ്കാവ് ടൗണിൽ ഇറങ്ങിയത്.
അതിവേഗത്തിൽ കുതിക്കുന്ന കാട്ടുപന്നിക്കൂട്ടം നാടിനെയാകെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. റോഡിൽ കാൽനട യാത്രക്കാരോ, വാഹനങ്ങളോ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
പിടി7 നെ തുരത്താനായി ശ്രമിക്കുന്നതിനിടയിലാണ് നഗരത്തിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങിയത്. ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെൽവയലുകളിൽ ആനകൾ കൃഷി നശിപ്പിക്കുന്നതായി പരാതിയുണ്ട്.