< Back
Kerala
തെരുവുനായ ശല്യം പരിഹരിക്കാൻ മന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; പുതിയ കർമ്മ പദ്ധതിക്ക് വകുപ്പ് രൂപം നൽകും
Kerala

തെരുവുനായ ശല്യം പരിഹരിക്കാൻ മന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്; പുതിയ കർമ്മ പദ്ധതിക്ക് വകുപ്പ് രൂപം നൽകും

Web Desk
|
12 Sept 2022 6:35 AM IST

മന്ത്രി എം.ബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയെയും കാണും

തിരുവനന്തപുരം: തെരുവ് നായ ശല്യം പരിഹരിക്കാൻ തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. തെരുവ് നായകളുടെ ആക്രമണം കൂടിയതോടെ പുതിയ കർമ്മ പദ്ധതിക്ക് വകുപ്പ് രൂപം നൽകും. മന്ത്രി എം.ബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയെയും കാണും. തദ്ദേശ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ തെരുവ് നായ നിയന്ത്രണത്തിന് പദ്ധതികൾ ആവിഷ്കരിക്കാനാണ് ആലോചന. നായകളെ വീടുകളിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നതും ഉന്നതതല യോഗത്തിന്‍റെ പരിഗണനയിൽ വരും.

തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും മരിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് നീങ്ങുന്നത്. എ ബി സി പ്രവർത്തനം ഊർജിതമാക്കുക, തെരുവുനായകള്‍ക്ക് ഷെല്‍ട്ടറിങ് സംവിധാനമൊരുക്കുക, ഈ മേഖലയിലെ സന്നദ്ധ സംഘടനകളുടെ പ്രവർത്തനം ഉപയോഗിപ്പെടുത്തുക, നായ വളർത്തലിനും വില്‍പനക്കും ലൈസന്‍സിംഗ് കർശനമാക്കുക എന്നിവ സർക്കാരിന്‍റെ പരിഗണനയിലുണ്ടെന്നാണ് സൂചന.

Related Tags :
Similar Posts