< Back
Kerala
തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരി മരിച്ച നിലയിൽ

representative image

Kerala

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരി മരിച്ച നിലയിൽ

Web Desk
|
22 Sept 2025 1:53 PM IST

രണ്ടു ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്തമംഗലം എസ്.പി ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ് മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയാണ് യുവതി.

രണ്ടു ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. തുടർന്ന് പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരണകാരണം വ്യക്തമല്ല.

Similar Posts