< Back
Kerala
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കനത്ത മഴയിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
Kerala

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കനത്ത മഴയിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

Web Desk
|
7 Sept 2023 7:30 PM IST

മലപ്പുറം ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്

മലപ്പുറം: മലപ്പുറം കോണാംപാറയിൽ കനത്ത മഴയിൽ വൻ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലാണ് ഗതാഗതം തടസപെട്ടത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി. ഇന്ന് ഉച്ചയോട് കൂടിയാണ് ശക്തമായ മഴയിൽ വൻമരം കടപുഴകി വീണത്.

വലിയ വാക മരമാണ് പാലക്കാട്-ദേശീയ പാതയിൽ റോഡിന് കുറുകെ കടപുഴകി വീണത്. ഇവിടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചു മാറ്റിയത്. മലപ്പുറം ജില്ലയുടെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. വളാഞ്ചേരിയിൽ തെങ്ങ് കടപുഴകി വീണ് ഒരു വിദ്യാർഥിക്ക് നിസാരമായി പരിക്കേറ്റിട്ടുണ്ട്.

Related Tags :
Similar Posts