
'ജീവിതത്തിലുട നീളം പാവപ്പെട്ടവര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും വേണ്ടി പോരാടിയ വ്യക്തി; കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും മുന്നിലുണ്ടായത് വി.എസ്': എ.കെ ആന്റണി
|കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയത് വിഎസാണെന്നും എ.കെ ആന്റണി പറഞ്ഞു
തിരുവനന്തപുരം: ജീവിതത്തിലുടനീളം പാവപ്പെട്ടവര്‍ക്കും വേണ്ടിയും അധ്വാനിക്കുന്നവര്‍ക്ക് വേണ്ടിയും പോരാടിയ വ്യക്തിയാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ മനുഷ്യരാക്കി മാറ്റിയത് വിഎസാണ്.
കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചാണ് വിഎസ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത്. കേരളം കണ്ട എല്ലാ തൊഴിലാളി സമരങ്ങളിലും വിഎസ് മുന്നിലുണ്ടായിരുന്നുവെന്നും എ.കെ ആന്റണി പറഞ്ഞു.
''പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് വിഎസ് ജനകീയനായത്. കേരളത്തിലെ പ്രതിപക്ഷ നേതാകളില്‍ അടയാളപ്പെടുത്തിയ ഒരാളാണ് വിഎസ്. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ വികസനത്തിനു വേണ്ടി വലിയ ശ്രമങ്ങള്‍ നടത്തി. ഞാന്‍ കേന്ദ്ര മന്ത്രിയായ സമയത്ത് കൊച്ചി മെട്രോക്ക് വേണ്ടി എന്നെ കണ്ടതോര്‍ക്കുന്നു. അവസാനം വരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചു.'' എ.കെ ആന്റണി പറഞ്ഞു.