< Back
Kerala

Kerala
തൃശ്ശൂർ ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു
|3 Nov 2023 3:00 PM IST
ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ബസ് തടഞ്ഞു നിർത്തി തീയണച്ചു
തൃശൂർ: ഒല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം ബസ് തടഞ്ഞു നിർത്തി തീയണച്ചു. ബസിന്റെ പുറകിലെ ടയറിന്റെ ഭാഗത്ത് നിന്നാണ് തീയും പുകയും ഉയർന്നത്. വീലിനുള്ളിലെ ഓയിലിന് തിപിടിച്ചതാണ് തീയും പുകയും ഉയരാൻ കാരണമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.