< Back
Kerala

Kerala
മൂന്നാറിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; ഒരു മരണം
|25 Jun 2024 7:59 PM IST
ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി
ഇടുക്കി: മൂന്നാറിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരു മരണം. മൂന്നാർ സ്വദേശി കുമാറിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഉച്ച മുതൽ പ്രദേശത്ത് ശക്തമായ മഴയാണുള്ളത്. മറ്റാരും മണ്ണിനടിയിൽ ഏർപ്പെട്ടിട്ടില്ല.
വീടിന്റെ പിൻഭാഗത്താണ് മണ്ണിടിഞ്ഞുവീണത്. മകൻ വീടിനുപുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് മണ്ണ് നീക്കം ചെയ്തതും മാലയെ പുറത്തെത്തിച്ചതും. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തി.