< Back
Kerala
‌മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയർത്തിയ നേതാവ്: വി.ഡി സതീശൻ
Kerala

‌മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയർത്തിയ നേതാവ്: വി.ഡി സതീശൻ

Web Desk
|
22 July 2025 12:53 PM IST

'പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് നൽകി'

തിരുവനന്തപുരം: ‌മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ സ്വരമുയർത്തിയ നേതാവാണ് വി.എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് നൽകിയെന്ന് വി.ഡി സതീശൻ പറഞ്ഞു.

വി.എസ് സർക്കാറിനെതിരെ താൻ ഉയർത്തിയ നിരവധി വിഷയങ്ങൾ അദ്ദേഹം പരിശോധിച്ച് പരിഹാരം കണ്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സാധാരണ കമ്യൂണിസ്റ്റ്‌ രീതികളിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് വി.എസിനെ കേരള രാഷ്ട്രീയം ഏറ്റെടുത്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ഇന്നത്തെ പല വിഷയങ്ങൾ കാണുമ്പോഴും വിഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ജനങ്ങളാൽ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Similar Posts