< Back
Kerala
വാക്‌സിനേഷനിടെ ലൈഫ് സ്റ്റോക് ഇൻസ്‌പെക്ടർക്ക് വളർത്തുനായയുടെ കടിയേറ്റു
Kerala

വാക്‌സിനേഷനിടെ ലൈഫ് സ്റ്റോക് ഇൻസ്‌പെക്ടർക്ക് വളർത്തുനായയുടെ കടിയേറ്റു

Web Desk
|
13 Sept 2022 1:27 PM IST

പെരുനാട് മൃഗാശുപത്രിയിലെ എൽ.എസ്.ഐ രാഹുൽ ആർ.എസ്സിനാണ് കൈത്തണ്ടയിൽ നായയുടെ കടിയേറ്റത്

പത്തനംതിട്ട: റാന്നി, പെരുന്നാട് പഞ്ചായത്തിലെ വാക്‌സിനേഷൻ ക്യാമ്പിനിടെ ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർക്ക് വളർത്തുനായയുടെ കടിയേറ്റു. പെരുനാട് മൃഗാശുപത്രിയിലെ എൽ.എസ്.ഐ രാഹുൽ ആർ.എസ്സിനാണ് കൈത്തണ്ടയിൽ നായയുടെ കടിയേറ്റത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനുശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് ഇയാളെ ചികിത്സയ്ക്കായി കൊണ്ടുപോയി. ഇദ്ദേഹത്തിന് പ്രതിരോധ വാക്‌സിനുകൾ നൽകിയേക്കും. രാഹുലിനൊപ്പം നാല് ജീവനക്കാരും വാക്‌സിനേഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച റാന്നി പെരുനാട്ടിലെ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വളർത്തുനായകൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കാൻ മൃഗാശുപത്രിയിൽ നിന്നും ജീവനക്കാരെത്തിയത്. രാഹുലിന്റെ ആരോഗ്യനില തൃപ്തികരമാണ്. നായ കടിച്ചതോടെ കൈത്തണ്ടയിൽ ആഴത്തിൽ മുറിവുണ്ടായി എന്നതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ല.

Similar Posts