< Back
Kerala

Idukki Fire
Kerala
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; ഇടുക്കിയിൽ നാലു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
|18 Feb 2023 10:15 PM IST
ലോറി പൂർണമായി കത്തി നശിച്ചു
ഇടുക്കി: കുളമാവ് നാടുകാണിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. രാമപുരത്ത് നിന്ന് മുരിക്കാശേരിക്ക് പോയ ലോറിക്കാണ് തീ പിടിച്ചത്. ലോറി പൂർണമായി കത്തി നശിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന നാലു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനത്തിന് തീ പിടിച്ചതിന്റെ കാരണം കാരണം വ്യക്തമല്ല.ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കുളമാവ് പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.
A lorry that was running in Idukki Kulamavu Nadukani caught fire