< Back
Kerala

Kerala
മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാൾ മരിച്ചു
|2 May 2024 11:54 AM IST
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ നാളെ വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്.