< Back
Kerala

Kerala
വയനാട്ടിൽ തീപിടിത്തം; ഒരാൾ വെന്തു മരിച്ചു
|26 March 2024 12:32 AM IST
ചുള്ളിയോട് ചന്തയിലാണ് അപകടമുണ്ടായത്
ചുള്ളിയോട്: വയനാട് ചുള്ളിയോട് ചന്തയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തു മരിച്ചു. ചുള്ളിയോട് സ്വദേശി ഭാസ്കരനാണ് മരിച്ചത്. ചന്തയോട് ചേർന്ന് പഞ്ചായത്ത് മാലിന്യം സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്.
ഹരിതകർമസേനാംഗങ്ങൾ സൂക്ഷിച്ചിരുന്ന മാലിന്യശേഖരത്തിന് തീപിടിക്കുകയായിരുന്നു.ഇതിന് സമീപത്തുള്ള ഒരു ഷെഡിൽ കിടന്നുറങ്ങുകയായിരുന്നു ഭാസ്കരൻ.തീ പിടിത്തം അറിഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യകതമായിട്ടില്ല.