< Back
Kerala
കൊച്ചിയില്‍ ഡി.ജെ പാർട്ടിക്ക് ഇടയിൽ ഒരാളെ കുത്തിക്കൊന്നു
Kerala

കൊച്ചിയില്‍ ഡി.ജെ പാർട്ടിക്ക് ഇടയിൽ ഒരാളെ കുത്തിക്കൊന്നു

ijas
|
25 Sept 2022 7:48 AM IST

ഡി.ജെ പാര്‍ട്ടി നിയന്ത്രിച്ച ആളെയാണ് കുത്തിക്കൊന്നത്

കൊച്ചി: ഡി.ജെ പാർട്ടിക്ക് ഇടയിൽ ഒരാളെ കുത്തിക്കൊന്നു. കലൂരിലാണ് ഡി.ജെ പാര്‍ട്ടിക്കിടെ പരിപാടി നിയന്ത്രിച്ച ആളെ കുത്തിക്കൊന്നത്. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന രാജേഷാണ്(24) മരിച്ചത്. രാജേഷിന്‍റെ വയറിലും കൈക്കുമാണ് കുത്തേറ്റത്. ആക്രമണത്തിനിരയായ ഉടനെ രാജേഷിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രാത്രി ഒമ്പതുമണിക്ക് ഡി.ജെ പാര്‍ട്ടി അവസാനിച്ചെങ്കിലും പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ചിലര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും സംഘാടകര്‍ ഇതില്‍ ഇടപെടുകയും ചെയ്തിരുന്നു. ശേഷം പതിനൊന്നുമണിയോടെ സംഘമായെത്തിയ അക്രമികള്‍ സംഘാടകര്‍ ആരെന്ന് ചോദിക്കുകയും രാജേഷിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

അതെ സമയം ഡി.ജെ നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും സി.സി.ടി.വി കേന്ദീകരിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Tags :
Similar Posts