< Back
Kerala

Kerala
വിസിക്കെതിരായ പ്രതിഷേധത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിൻഡിക്കേറ്റ് അംഗം
|16 July 2025 6:38 AM IST
സർവകലാശാലയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ എസ്.എഫ്.ഐ നേതാക്കൾ, എം.വി.ഗോവിന്ദൻ എന്നിവരെ ചോദ്യം ചെയ്യണമെന്നും ഹരജിയിലുണ്ട്
തിരുവനന്തപുരം: കേരള സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സിൻഡിക്കേറ്റംഗം പി.എസ് ഗോപകുമാർ. സർവകലാശാലയിൽ പൊലീസ് സംരക്ഷണം ഒരുക്കണമെന്നും, ക്യാമ്പസിനകത്തെ പ്രതിഷേധ - സമരപരിപാടികൾക്ക് വിലക്കേർപ്പെടുത്തണം എന്നും ആവശ്യപ്പെട്ടാണ് ഹരജി.
ഇടത് വിദ്യാർഥി - സർവീസ് സംഘടനകൾ സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്തുന്നത് തടയാൻ ഇടപെടണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. സർവകലാശാലയിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ എസ്.എഫ്.ഐ നേതാക്കൾ, എം.വി.ഗോവിന്ദൻ എന്നിവരെ ചോദ്യം ചെയ്യണമെന്നും ഹരജിയിലുണ്ട്. ഹരജി ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്ന് പരിഗണിക്കും.
watch video: