< Back
Kerala

Kerala
കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്‌കനെ നടുറോഡിലിട്ട് ആക്രമിച്ച് മദ്യപസംഘം
|29 Dec 2022 3:42 PM IST
മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം
കോട്ടയം; കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചു .ക്രിസ്മസ് തലേന്നായിരുന്നു സംഘം കൂവപ്പള്ളി സ്വദേശി ജോബിയെ മർദിച്ചത്. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം. വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ജോബിയെ സംഘം മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ലെങ്കിലും പിന്നീട് കേസെടുത്ത പൊലീസ് ജോബിയുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തിന് പിന്നാലെ പ്രതികൾ തന്നെ മർദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതും ചൂണ്ടിക്കാട്ടിയാണ് ജോബി പരാതി നൽകിയിരിക്കുന്നത്.