< Back
Kerala
തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്‌കൻ മരിച്ചു
Kerala

തിരുവനന്തപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്‌കൻ മരിച്ചു

Web Desk
|
28 Jun 2022 12:28 AM IST

ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു

തിരുവനന്തപുരം: മംഗലപുരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യ വയസ്‌കൻ മരിച്ചു. കൊയ്ത്തൂർകോണം സ്വദേശി ഇബ്രാഹിമാണ് മരിച്ചത്. കഴിഞ്ഞ പതിനേഴാം തിയതി വൈകിട്ടാണ് അറുപത്തിനാലുകാരനായ ഇബ്രഹിമിന് വെട്ടേറ്റത്.

മദ്യലഹരിയിലായിരുന്ന ബൈജു കടയിൽ നിന്ന് സാധനം വാങ്ങാൻ വന്നശേഷം പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പണം കൊടുക്കാത്തതിനെയും തുടർന്ന് ഇബ്രാഹിമുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഇബ്രഹാമിന്റെ തലയിലും കൈയിലും വെട്ടി പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. പ്രതിയെ സംഭവ ദിവസം തന്നെ നാട്ടുകാർ പിടികൂടി മംഗലപുരം പോലീസിൽ ഏൽപ്പിച്ചു.

Similar Posts