< Back
Kerala

Kerala
കാസർകോട്ട് എൻഡോസൾഫാൻ ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
30 May 2022 7:19 PM IST
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്
കാസർകോട്: രാജപുരത്ത് എൻഡോസൾഫാൻ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ബളാന്തോട് ചാമുണ്ഡിക്കുന്ന് സ്വദേശി വിമല കുമാരി(58) മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു രേഷ്മ. കഴിഞ്ഞ മാസമാണ് രേഷ്മ വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്‍ഡോസള്‍ഫാന്‍ ബാധിതയായ രേഷ്മ അക്രമണോത്സുക സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. ഇന്നും സമാന സംഭവം നടന്നതിന് ശേഷമാണ് അമ്മ വിമല കുമാരി മകളെ കൊന്ന് ആത്മഹത്യ ചെയ്തത്.
രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊണ്ട് പോവും.
A mother killed her daughter who was suffering from endosulfan in Kasargod