< Back
Kerala

Kerala
കൊല്ലത്ത് മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
|25 March 2024 6:52 AM IST
കഴിഞ്ഞ ഞായറാഴ്ചയാണ് വീട് വിറ്റ് പണം നൽകാത്തതിന് ദ്രൗപദിയെ മകൻ പ്രമോദ് മർദിച്ചത്
കൊല്ലം: മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കൊല്ലം കോട്ടയ്ക്കകം തൊണ്ടലിൽ പുത്തൻ വീട്ടിൽ ദ്രൗപദിയാണ് മരിച്ചത്. ഒരാഴ്ച മുൻപ് മകൻ പ്രമോദിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട് വിറ്റ് പണം നൽകാത്തതിന് ദ്രൗപദിയെ മകൻ പ്രമോദ് മർദിച്ചത്. വീട് വിറ്റ് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് പ്രമോദ് അമ്മയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നു നടത്തിയ മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ദ്രൗപദി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഒറ്റമുറി വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന ദ്രൗപദിയെ സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.