< Back
Kerala

Kerala
വാക്കുതർക്കം; തമിഴ്‌നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ച് കൊന്നു
|12 May 2023 10:31 AM IST
കോട്ടയം കറുകച്ചാൽ സ്വദേശി ബിജു ചവറ പൊലീസ് കസ്റ്റഡിയിൽ
കൊല്ലം: നീണ്ടകര പുത്തൻതുറയിൽ തമിഴ്‌നാട് സ്വദേശിയെ സഹപ്രവർത്തകൻ തലയ്ക്കടിച്ച് കൊന്നു. ഇന്നലെ രാത്രി ജോലിക്കിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം. മധുര ഇല്യാസ് നഗർ സ്വദേശി മഹാലിംഗത്തെ കോട്ടയം കറുകച്ചാൽ സ്വദേശി ബിജു ചവറ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മഹാലിംഗത്തിന്റെ കണ്ണിലടക്കം മാരകമായ മുറിവുണ്ടെന്നാണ് വിവരം. ഇയാളുമായി ബിജുവിന് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ പരിചയത്തിലാകുന്നത്.