< Back
Kerala

Kerala
'പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ'; മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു
|16 Sept 2024 1:32 PM IST
ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.
തിരുവനന്തപുരം: മലയാള സിനിമയിൽ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് സംഘടന. ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ധാർമികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി രൂപീകരിക്കേണ്ട ഈ കൂട്ടായ്മ ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ നീതിയുക്തവും ന്യായപൂർണവുമായ തൊഴിലിടങ്ങൾ എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കണം. സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതൽ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്‌നത്തിൽ ഒരുമിച്ച് അണിചേരാമെന്നും ഇവർ പറഞ്ഞു.