< Back
Kerala
Kerala
ഊഞ്ഞാൽ കഴുത്തിൽ കുടുങ്ങി; ഒമ്പതു വയസ്സുകാരൻ മരിച്ചു
|4 May 2021 7:03 PM IST
സാരി കൊണ്ടു കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. തൃശൂരിലെ ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്‍റെ മകൻ സൽമാൻ ഫാറൂക്കാണ് മരിച്ചത്.
സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ചയോടെയാണ് സംഭവം നടന്നത്. കുട്ടിയെ ഉടന്‍ തന്നെ തിരുവില്വാമല സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊണ്ടാഴി ഗവൺമെൻറ് എ.എൽ.പി. സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച കുട്ടി. സംഭവത്തിൽ പഴയന്നൂർ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.