< Back
Kerala
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു
Kerala

ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു

Web Desk
|
30 April 2022 4:02 PM IST

കല്ലുപാലം വിജയ മാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച സന്തോഷ്

ഇടുക്കി: നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി ഒമ്പതുവയസുകാരന്‍ മരിച്ചു. പാറത്തോട് കോളനി സ്വദേശി സന്തോഷാണ് മരിച്ചത്. കല്ലുപാലം വിജയ മാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.

കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപസ്മാരത്തിന് ചികിൽസയിലായിരുന്നു സന്തോഷ്. ഇന്നലെ വൈകീട്ട് പൊറോട്ടയടക്കമുള്ള ഭക്ഷണവസ്തുക്കള്‍ സന്തോഷ് കഴിച്ചിരുന്നു. എന്നാല്‍ രാവിലെ ആറുമണിയോടെ ഛര്‍ദിക്കുകയും ഒപ്പം ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Related Tags :
Similar Posts