< Back
Kerala
A nurse died after falling from a hospital building in Tirarur
Kerala

തിരൂരില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നഴ്സ് മരിച്ചു

Web Desk
|
24 Jan 2024 7:53 AM IST

തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനി ആണ് മരിച്ചത്

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ ഹെഡ് നഴ്സ് മരിച്ചു. തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ മിനി(48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മിനി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്.

നഴ്‌സിങ് സൂപ്രണ്ടുമൊത്താണ് ഹെഡ്‌നഴ്‌സ് കൂടിയായ മിനിമോൾ കെട്ടിടത്തിന് മുകളിലേക്ക് പോയത്. തുടർന്ന് അബദ്ധത്തിൽ കാൽ വഴുതി 15 അടിയോളം താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പ്രഥമിക ചികിത്സക്കുശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയായ മിനിമോൾ മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ്‌നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്.





Similar Posts