< Back
Kerala
nursing student death, Perumbavoor murder, പ്രണയനിരാശ, പ്രണയക്കൊല, പെരുമ്പാവൂർ കൊലപാതകം, ഏറ്റവും പുതിയ മലയാളം വാർത്ത
Kerala

പെരുമ്പാവൂരിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച നഴ്സിങ് വിദ്യാർഥി മരിച്ചു

Web Desk
|
13 Sept 2023 4:42 PM IST

അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

എറണാകുളം: പെരുമ്പാവൂരിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച നഴ്സിങ് വിദ്യാർഥി മരിച്ചു. രായമംഗലം സ്വദേശി അൽക്കയാണ് മരിച്ചത്. കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൽക്കയെയും കുടുംബത്തേയും ആക്രമിച്ച ശേഷം പ്രതി എൽദോസ് ജിവനൊടുക്കിയിരുന്നു.

10 സെന്‍റിമീറ്റർ നീളത്തിൽ അൽക്കയുടെ കഴുത്തിന് വെട്ടേറ്റിരുന്നു. രക്തം വാർത്തു പോയി അപകടാവസ്ഥയലായിരുന്ന അൽക്കയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ അൽക്കുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു. വൃക്കയുടെ പ്രവർത്തനം പൂർണമായി നിലച്ചതാണ് അൽക്കയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

അൽക്കയുടെ മൃതദേഹം രായമംഗലത്തെ വീട്ടിൽ എത്തിച്ച് സംസ്കരിക്കുമെന്ന് കുടുംബാഗങ്ങള്‍ അറിയിച്ചു. സെപ്റ്റംബർ അഞ്ചിന് ഉച്ചക്ക് 12 മണിയോടെയാണ് എല്‍ദോസ് രായമംഗലത്തെ വീട്ടിൽ എത്തി അൽക്കയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം അൽക്കയുടെ മുത്തച്ഛനും മുത്തശിയും അൽക്കയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാരകായുധവുമായാണ് പ്രതി വീട്ടിലെത്തിയത്. കഴുത്തിനും തലക്കും പുറം ഭാഗത്തുമാണ് അല്‍ക്കക്ക് വെട്ടേറ്റത്.

അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെ ഔസേഫിനും ചിന്നമ്മക്കും പരിക്കേറ്റിരുന്നു. അല്‍ക്കയെ എല്‍ദോസ് നേരത്തെ ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Similar Posts