< Back
Kerala
മതിൽ ഇടിഞ്ഞ് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
Kerala

മതിൽ ഇടിഞ്ഞ് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Web Desk
|
28 Sept 2023 10:17 PM IST

മുത്തശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെ മതിലിടിഞ്ഞ് കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു

പാലക്കാട്: മുതലമടയിൽ മതിൽ ഇടിഞ്ഞ് വീണ് ഒന്നര വയസുകാരൻ മരിച്ചു. പോത്തമ്പാടം കാടംകുറിശ്ശിയിൽ വിൽസൺ, ഗീത ദമ്പതികളുടെ മകൻ വേദവാണ് മരിച്ചത്.

മുത്തശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെ മതിലിടിഞ്ഞ് കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Similar Posts