< Back
Kerala
തിരുവനന്തപുരത്ത്‌ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു
Kerala

തിരുവനന്തപുരത്ത്‌ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു

Web Desk
|
4 Jan 2024 1:56 PM IST

കുഞ്ഞിന്റെ മാതൃസഹോദരിയായ ബിന്ദുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം: പൂവച്ചലിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മാതൃസഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠൻ-സന്ധ്യ ന്ദു ദമ്പതികളുടെ മകൻ അനന്തനെയാണ് കിണറ്റിലെറിഞ്ഞത്. കുഞ്ഞിന്റെ മാതൃസഹോദരിയായ ബിന്ദുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.അയൽവാസിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് എറിഞ്ഞത്. ബിന്ദുവിന് മാനസികരോഗമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിൻശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബിന്ദു എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നു. കുഞ്ഞിന്റെ അമ്മ സന്ധ്യ കുഞ്ഞിനെ തിരക്കിയിറങ്ങിയപ്പോഴാണ് വിവരമറിയുന്നത്. ബിന്ദു തന്നെയാണ് തൊഴിലുറപ്പ് തൊഴിലുറപ്പ് തൊഴിലാകളോട് പറഞ്ഞത്. തുടർന്ന് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചു.


Similar Posts