< Back
Kerala

Kerala
കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം
|29 Dec 2025 7:11 AM IST
മലപ്പുറം ചങ്ങരംകുളം സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്
മലപ്പുറം: ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ മണ്ണ് വാരി വായിലിടുന്നതിനിടെ ഉള്ളിലുണ്ടായിരുന്ന ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.