< Back
Kerala

Kerala
പത്തനംതിട്ടയില്‍ പനി ബാധിച്ചു ഒരു വയസുകാരി മരിച്ചു
|16 Jun 2023 9:28 PM IST
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് കുട്ടി മരിച്ചതായി അധികൃതർ അറിയിച്ചു
പത്തനംതിട്ട: പനി ബാധിച്ചു ഒരു വയസുകാരി മരിച്ചു. ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് കുട്ടി മരിച്ചതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്ന് ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു. വീടിന് സമീപമുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. നാളെ രാവിലെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും.