< Back
Kerala

Kerala
കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത നേതാക്കളുടെ നേതൃത്വത്തിൽ സമാന്തര ഓഫീസ് തുറന്നു
|30 Nov 2024 3:47 PM IST
കോൺഗ്രസിൽനിന്ന് വന്ന വ്യക്തിയെ ലോക്കൽ സെക്രട്ടറിയാക്കിയതാണ് വിഭാഗീയതക്ക് കാരണം.
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത നേതാക്കളുടെ നേതൃത്വത്തിൽ സമാന്തര ഓഫീസ് തുറന്നു. കോൺഗ്രസിൽനിന്ന് വന്ന വ്യക്തിയെ ലോക്കൽ സെക്രട്ടറിയാക്കിയതാണ് വിഭാഗീയതക്ക് കാരണം. പാലക്കാട് ജില്ലാ നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിച്ചെന്നാണ് വിമതരുടെ പരാതി.
കോൺഗ്രസിൽനിന്ന് വന്ന അരുൺപ്രസാദിനെയാണ് ലോക്കൽ സെക്രട്ടറിയാക്കിയത്. ജില്ലാ നേതൃത്വം സമ്മേളനം വെച്ചപ്പോൾ വിമത വിഭാഗവും സമ്മേളനം സംഘടിപ്പിച്ചിരുന്നു. കൊഴിഞ്ഞാമ്പാറ-പൊള്ളാച്ചി റോഡിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. സിപിഎം വിടില്ലെന്നും സമാന്തരമായി സംഘടനാ പ്രവർത്തനം നടത്തുമെന്നുമാണ് ഇവർ പറയുന്നത്.