< Back
Kerala
പെരിയാറിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു
Kerala

പെരിയാറിൽ മീൻ പിടിക്കുന്നതിനിടെ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു

Web Desk
|
6 April 2022 7:47 PM IST

മകനുമൊത്ത് പെരിയാറിൽ മീൻ പിടിക്കുന്നതിനിടെ ആയിരുന്നു അപകടം

എറണാകുളം: എറണാകുളം ഏലൂരിൽ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് ഒരാൾ മരിച്ചു. എറണാകുളം ഏലൂർ തലക്കാഴനത്ത് മാർട്ടിൻ ജോർജാണ് മരിച്ചത്. മകനുമൊത്ത് പെരിയാറിൽ മീൻ പിടിക്കുന്നതിനിടെ ആയിരുന്നു അപകടം. വല പുഴയിലെ കല്ലിൽ കുടുങ്ങിയത് വീണ്ടെടുക്കാൻ ഇറങ്ങിയതായിരുന്നു. മൃതദേഹം കളമശേരി ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇടുക്കിയിൽ പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

ഇടുക്കി കട്ടപ്പനയിൽ പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. മട്ടുകുഴി സ്വദേശി വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്. പിതാവിനൊപ്പം കൃഷിയിടത്തിലെത്തിയതായിരുന്നു പ്രശാന്ത്.

ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി കുളമാവിൽ ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം സ്വദേശി കെ.സി ഷിബുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഡാമിൽ വല കെട്ടാൻ പോയ ഷിബു രാത്രിയിൽ തിരിച്ചെത്തിയിരുന്നില്ല. പുലർച്ചെ മീൻ പിടക്കാൻ പോയവരാണ് ഷിബുവിനെ മരിച്ച നിലയിൽ കണ്ടത്

Similar Posts