< Back
Kerala

Kerala
മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു; ഒരാൾ മരിച്ചു
|15 July 2022 1:02 AM IST
വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മണ്ണിടിഞ്ഞു വീണത്
മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. ആർ കെ പണ്ഡാരം ആണ് മരിച്ചത്. വീട്ടിൽ ഒറ്റക്ക് ആയിരുന്ന സമയത്താണ് മണ്ണിടിഞ്ഞു വീണത്. മൃതദേഹം പുറത്തെടുത്തു. അതേസമയം, മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.