< Back
Kerala
Kerala
കൊച്ചിയിൽ വ്യാജ എം.എൽ.എ സ്റ്റിക്കർ ഒട്ടിച്ച വാഹനവുമായി ഒരാൾ പിടിയിൽ
|27 Oct 2023 12:01 PM IST
തെലങ്കാന സ്വദേശി അജിത് ബുമ്മാറയെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊച്ചി: വ്യാജ എം.എൽ.എ സ്റ്റിക്കർ ഒട്ടിച്ച തെലങ്കാന രജിസ്ട്രേഷന്‍ വാഹനവുമായി ഒരാൾ കസ്റ്റഡിയിൽ. തെലങ്കാന സ്വദേശി അജിത് ബുമ്മാറയെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വാഹനമിടിച്ച് മരട് നിരവത്തെ മതില്‍ തകർന്നിരുന്നു. അപകടം നടന്നതിന് ശേഷം വാഹനം കസ്റ്റഡിയിലെടുത്തപ്പോഴാണ് അജിത് ബുമ്മാറ തെലങ്കാനയിൽ തട്ടിപ്പ് കേസിൽ പ്രതിയാണെന്ന് അറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇയാൾ കാർ വാടകയ്ക്കെടുത്ത് കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. തെലങ്കാന പൊലീസ് ഉദ്യോഗസ്ഥർ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവർ എത്തിയതിനുശേഷമാകും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.