< Back
Kerala
തിരുവനന്തപുരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ യുവാവ് പെട്രോൾ കുപ്പിയെറിഞ്ഞു
Kerala

തിരുവനന്തപുരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ യുവാവ് പെട്രോൾ കുപ്പിയെറിഞ്ഞു

Web Desk
|
23 March 2022 9:51 PM IST

സ്‌കൂളിലെ കുട്ടികളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് പെട്രോൾ എറിഞ്ഞത്

തിരുവനന്തപുരം പരുത്തിപള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ പെട്രോൾ നിറച്ച കുപ്പി എറിഞ്ഞു. സ്‌കൂളിലെ കുട്ടികളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇരുപത്തിയൊന്നുകാരനായ യുവാവ് പെട്രോൾ എറിഞ്ഞത്. സ്‌കൂൾ കുട്ടികൾ കളിയാക്കിയെന്ന് പറഞ്ഞ് യുവാവും കുട്ടികളും തമ്മിൽ കയ്യാങ്കളി ഉണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് മടങ്ങിയ ശേഷം പെട്രോൾ നിറച്ച കുപ്പിയുമായി യുവാവ് തിരിച്ചെത്തുകയായിരുന്നു.

Similar Posts