< Back
Kerala
വയനാട് മേപ്പാടിയില്‍ തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
Kerala

വയനാട് മേപ്പാടിയില്‍ തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Web Desk
|
8 Jan 2022 7:00 PM IST

നേപ്പാള്‍ സ്വദേശിനിയായ ബിമലയെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്

വയനാട് മേപ്പാടി കുന്നമ്പറ്റയില്‍ തോട്ടം തൊഴിലാളിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനിയായ ബിമലയെയാണ് ബിമലയെയാണ് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പാണ് ബിമല കുന്നമ്പറ്റയിലെ നിര്‍മല എസ്റ്റേറ്റില്‍ ജോലിക്കെത്തിയത്. ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് സലിവാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ദിവസം മാത്രം ജോലി ചെയ്ത ബിമലയുമായി നാട്ടിലേക്ക് പോവുന്നതിനെ ചൊല്ലി വാക്കുതര്‍ക്ക മുണ്ടായതായും സലിവാന്‍ ബിമലയെ പലക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തതാണ് മരണകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോട്ടം ഉടമ നടത്തിയ പരിശോധനയിലാണ് മ‍ൃതദേഹം കണ്ടെത്തിയത്. ഇന്ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മ‍ൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. മാവൂര്‍ റോഡ് പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യാനാണ് തീരുമാനം.

Similar Posts