Kerala
മാതാവിന്‍റെ മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
Kerala

മാതാവിന്‍റെ മുന്നില്‍ വച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

Web Desk
|
23 July 2022 12:33 PM IST

അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്.

കണ്ണൂര്‍: കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി ( 16 ) ആണ് മരിച്ചത്. ഇന്ന് രാവിലെ ചിറക്കൽ ഗെയിറ്റിൽ വച്ചാണ് അപകടമുണ്ടായത്. മാതാവിന്‍റെ കൺമുന്നിൽ വച്ചാണ് നന്ദിതയെ ട്രെയിന്‍ തട്ടിയത്.

കുട്ടിയെ വാഹനത്തിൽ സ്‌കൂളിൽ കൊണ്ടു വിടാനായി മാതാവ് എത്തുകയായിരുന്നു. റെയില്‍വേ ട്രാക്കിന് അപ്പുറത്ത് കുട്ടിയെ ആക്കി മാതാവ് മടങ്ങാനിരിക്കെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ കുട്ടി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Similar Posts