< Back
Kerala

Kerala
ആലപ്പുഴ മുട്ടാറിൽ പ്ലസ്ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി
|2 Nov 2021 4:36 PM IST
ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് നൽകിയിരിക്കുന്ന പരാതി
ആലപ്പുഴ മുട്ടാറിൽ പ്ലസ്ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. ഇന്നലെ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് നൽകിയിരിക്കുന്ന പരാതി. മുട്ടാറിലുള്ള ശ്മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ ഉന്നിയിച്ചിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിയടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഉടൻ തന്നെ പെൺകുട്ടിയുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.