< Back
Kerala
ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം; ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി
Kerala

'ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം'; ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി

ijas
|
25 Sept 2022 8:39 AM IST

മന്ത്രി വി ശിവന്‍കുട്ടി, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍, രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ് എന്നിവരും ആര്യാടന്‍റെ മരണത്തില്‍ അനുശോചിച്ചു.

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്‍റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മന്ത്രി വി ശിവന്‍കുട്ടി, നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍, രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബ് എന്നിവരും ആര്യാടന്‍റെ മരണത്തില്‍ അനുശോചിച്ചു.

Similar Posts