< Back
Kerala
A Pradeep Kumar
Kerala

എ.പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; ഉത്തരവ് പുറത്തിറങ്ങി

Web Desk
|
17 May 2025 12:09 PM IST

മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി

കോഴിക്കോട്: കോഴിക്കോട് മുൻ എംഎൽഎ എ.പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സിപിഎമ്മിലെ സൗമ്യമുഖവും ജനകീയനുമായ നേതാവാണ്. രണ്ട് ടേം നിബന്ധനയെ തുടര്‍ന്നാണ് ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നിന്നത്.



Similar Posts