< Back
Kerala

Kerala
മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു; മൃതദേഹം ദമ്പതികള്‍ കുഴിച്ചിട്ടുവെന്ന് പരാതി
|20 April 2023 7:13 PM IST
ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ബംഗാൾ സ്വദേശിയായ 20 വയസുകാരിയ പ്രസവിച്ചത്. കുളിമുറിയിൽ വെച്ച് മാസം തികയാതെ യുവതി പ്രസവിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്
കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു. ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. സംഭവമറിഞ്ഞതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു.
ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് ബംഗാൾ സ്വദേശിയായ 20 വയസുകാരിയ പ്രസവിച്ചത്. കുളിമുറിയിൽ വെച്ച് മാസം തികയാതെ യുവതി പ്രസവിച്ചുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വയറുവേദനയാണെന്ന് പറഞ്ഞതനുസരിച്ച് അയൽവാസിയായ സ്ത്രീ വന്നുനോക്കിയപ്പോൾ യുവതി കുളിമുറിയിൽ വീണുകിടക്കുകായായിരുന്നുവെന്നാണ് പറയുന്നത്. യുവതിക്ക് സമീപത്തായി മനുഷ്യശരീരം കണ്ടുവെന്നും സ്ത്രീ പറയുന്നു. ഇത് ആശാ വർക്കറെ അറിയിച്ചു. തുടർന്ന് ആശാ വർക്കർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി യുവതിയേയും ഭർത്താവിനേയും ചോദ്യം ചെയ്യുകയാണ്


