Kerala
Mavoor police

മാവൂര്‍ പൊലീസ് സ്റ്റേഷന്‍

Kerala

ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Web Desk
|
25 March 2023 10:15 AM IST

എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബനാറസ് ബസ് കണ്ടക്ടർ കൽപ്പള്ളി സ്വദേശി മുഹമ്മദ് സിനാൻ (22) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Similar Posts