< Back
Kerala
ഉമർ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തിൽ നിന്ന് നീക്കണം; പ്രമേയവുമായി സമസ്തയിലെ ലീഗ് അനുകൂലികൾ
Kerala

'ഉമർ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തിൽ നിന്ന് നീക്കണം'; പ്രമേയവുമായി സമസ്തയിലെ ലീഗ് അനുകൂലികൾ

Web Desk
|
28 Nov 2024 5:36 PM IST

സുപ്രഭാതം പത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ സ്ഥാനത്തുനിന്ന് നീക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു

കോഴിക്കോട്: ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് സമസ്തയിലെ ലീഗ് അനുകൂലികളുടെ യോഗത്തിൽ പ്രമേയം. ഉമർ ഫൈസിയെ സമസ്ത മുശാവറ അംഗത്വത്തിൽ നിന്ന് നീക്കണം. സമസ്തയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഉമർ ഫൈസിയെ മാറ്റിനിർത്തണമെന്നാണ് പ്രമേയത്തിൽ പറയുന്നത്.

സുപ്രഭാതം പത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ സ്ഥാനത്തുനിന്ന് നീക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സുപ്രഭാതത്തിൽ പരസ്യം നൽകിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.

ലീഗ് അനുകൂല വിഭാഗത്തിന്റെ കോഴിക്കോട്ടെ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എസ്‍വൈഎസ് നേതാക്കളായ അബ്ദുസമദ് പൂക്കോട്ടൂർ, ഓണപിള്ളി മുഹമ്മദ് ഫൈസി, എം.സി മായിൻ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.

Similar Posts