< Back
Kerala

Kerala
ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടി; ആറാം ക്ലാസുകാരനെ ആക്രമിച്ച യു.പി സ്വദേശി പിടിയിൽ
|30 Sept 2023 5:58 PM IST
കുട്ടി ഉരുട്ടി കളിച്ച ടയർ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് കുട്ടിയെ ഇയാള്‍ ക്രൂരമായി മർദിക്കുകയായിരുന്നു
മലപ്പുറം: കൊണ്ടോട്ടിയിൽ ആറാം ക്ലാസുകാരനെ ആക്രമിച്ചയാള്‍ പിടിയിൽ. യു.പി സ്വദേശി സൽമാൻ അൻസാരിയെയാണ് തേഞ്ഞിപലം പൊലീസ് പിടികൂടിയത്. കുട്ടി ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയെന്ന് ആരോപിച്ച് കുട്ടിയെ ഇയാള്‍ ക്രൂരമായി മർദിക്കുകയായിരുന്നു.
പരിക്കേറ്റ അശ്വിൻ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സെപ്തംബർ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. അശ്വിന്‍റെ കഴുത്തിനടക്കം ക്രൂരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അയൽവാസിയാണ് പ്രതിയായ സൽമാൻ അൻസാരി.

