Kerala

Kerala
കാസർകോട് ഓടിക്കൊണ്ടിരിക്കുന്ന സ്കൂള്‍ ജീപ്പിന് തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്
|25 May 2023 6:52 PM IST
അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
കാസർകോട്: ഓടിക്കൊണ്ടിരിക്കെ ബൊലേറോ ജീപ്പ് കത്തി നശിച്ചു. കാഞ്ഞങ്ങാട് അജാനൂർ ക്രസന്റ് സ്കൂളിന്റെ ബൊലോറോ ജീപ്പ് ആണ് പൂർണമായും കത്തി നശിച്ചത്. ജീപ്പിന്‍റെ ഡ്രൈവർ നിസാമുദ്ദീൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിനു സമീപം ഗാർഡൻ വളപ്പ് റോഡിലാണ് അപകടം നടന്നത്.
ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പുക ഉയരുന്നത് കണ്ട് നിസാമുദ്ദീൻ ജീപ്പിൽ നിന്നും പെട്ടെന്ന് ഇറങ്ങിയതിനാൽ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല . കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.


