< Back
Kerala

Kerala
കളമശ്ശേരി മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം
|2 Sept 2023 10:43 AM IST
ആംബുലന്‍സ് പാർക്ക് ചെയ്യുന്നതിലെ തർക്കമാണ് മർദ്ദനത്തിന് കാരണം.
എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം. സുരക്ഷാ ജീവനക്കാരനായ റിനീഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. രോഗിയുമായി എത്തിയ ആംബുലന്‍സ് ഡ്രൈവറാണ് റിനീഷിനെ മർദ്ദിച്ചത്. ആംബുലന്‍സ് പാർക്ക് ചെയ്യുന്നതിലെ തർക്കമാണ് മർദ്ദനത്തിന് കാരണം. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസ് എടുത്തു.